Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahmedabad Plane Crash

അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട്

അ​​​​​​​ഹ​​​​​​​മ്മ​​​​​​​ദാ​​​​​​​ബാ​​​​​​​ദ്: ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ അ​​​​​​​ഹ​​​​​​​മ്മ​​​​​​​ദാ​​​​​​​ബാ​​​​​​​ദ് വി​​​​​​​മാ​​​​​​​ന​​​​​​​ദു​​​​​​​ര​​​​​​​ന്ത​​​​​​​ത്തി​​​​​​​ന് ഇ​​​​​​​ന്ന് ഒ​​​​​​​രാ​​​​​​​ണ്ട്. 2025 ജൂ​​​​​​​ൺ 12നു​​​​​​​ണ്ടാ​​​​​​​യ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ 260 പേ​​​​​​​രാ​​​​​​​ണ് മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. ഒ​​​​​​​രേ​​​​​​​യൊ​​​​​​​രാ​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് അ​​​​​​​ദ്ഭു​​​​​​​ത​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. ഗു​​​​​ജ​​​​​റാ​​​​​ത്ത് മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി​​​​​ജ​​​​​യ് രൂ​​​​​പാ​​​​​ണി​​​​​യും മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു.

ല​​​​​​​ണ്ട​​​​​​​നി​​​​​​​ലേ​​​​​​​ക്കു പ​​​​​​​റ​​​​​​​ന്ന എ​​​​​​​യ​​​​​​​ർ ഇ​​​​​​​ന്ത്യ വി​​​​​​​മാ​​​​​​​നം എ​​​​​​​ഐ -171 ആ​​​​​​ണു ത​​​​​​​ക​​​​​​​ർ​​​​​​​ന്നു​​​​​​​വീ​​​​​​​ണ​​​​​​​ത്. അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദ് സ​​​​​​ർ​​​​​​ദാ​​​​​​ർ വ​​​​​​ല്ല​​​​​​ഭ്ഭാ​​​​​​യ് അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു പ​​​​​​റ​​​​​​ന്നു​​​​​​യ​​​​​​ർ​​​​​​ന്ന് നി​​​​​​മി​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക​​​​​​കം വി​​​​​​മാ​​​​​​നം അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദി​​​​​​ലെ മേ​​​​​​ഘാ​​​​​​നി​​​​​​ന​​​​​​ഗ​​​​​​റി​​​​​​ൽ ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​​​വീ​​​​​​ണ് തീ​​​​ഗോ​​​​ള​​​​മാ​​​​യി മാ​​​​റി.

ഉ​​​​​​​ച്ച​​​​​​​യ്ക്ക് 1.41നാ​​​​​​​യി​​​​​​​രു​​​​​​​ന്നു രാ​​​​​​​ജ്യ​​​​​​​ത്തെ ന​​​​​​​ടു​​​​​​​ക്കി​​​​​​​യ വി​​​​​​​മാ​​​​​​​ന​​​​​​​ദു​​​​​​​ര​​​​​​​ന്ത​​​​​​​മു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. ‍വി​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രും ക്രൂ​​​​ ​​​അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യ 241 പേ​​​​​​​രാ​​​​​​​ണു മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. ബി​​​ജെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് യു​​​ജി ഹോ​​​​​​​സ്റ്റ​​​​​​​ൽ കെ​​​​​​​ട്ടി​​​​​​​ട​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കാ​​​ണു വി​​​​​​​മാ​​​​​​​നം ത​​​​​​​ക​​​​​​​ർ​​​​​​​ന്നു​​​​​​​വീ​​​​​​​ണ​​​ത്. ഹോ​​​സ്റ്റ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 19 പേ​​​​​​​രും മ​​​​​​​രി​​​​​​​ച്ചു.

മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രി​​​​​​​ൽ തി​​​​​രു​​​​​വ​​​​​ല്ല സ്വ​​​​​​​ദേ​​​​​​​ശി​​​​​​​നി​​ ര​​​​​ഞ്ജി​​​​​ത ആ​​​​​ർ. നാ​​​​​യ​​​​​രും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. ക​​​​​​​ത്തി​​​​​​​ക്ക​​​​​​​രി​​​​​​​ഞ്ഞ മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ ഡി​​​​​​​എ​​​​​​​ൻ​​​​​​​എ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യി​​​​​​​ലാ​​​​​​​ണ് തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​ഞ്ഞ​​​​​​​ത്. ഇ​​​​​​​തി​​​​​​​നു ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ വേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നു. വി​​​​​ശ്വാ​​​​​സ്കു​​​​​മാ​​​​​ർ ര​​​​മേ​​​​ശ് (38) എ​​​​​ന്ന​​​​​യാ​​​​​ളാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​ദ്ഭു​​​​​ത​​​​​ക​​​​​ര​​​​​മാ​​​​​യി ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത്. വി​​​മാ​​​ന​​​ത്തി​​​ൽ 53 ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ന്മാ​​​രും ഏ​​​ഴു പോ​​​ർ​​​ച്ചു​​​ഗീ​​​സ് പൗ​​​ര​​​ന്മാ​​​രും ഒ​​​രു ക​​​നേ​​​ഡി​​​യ​​​ൻ പൗ​​​ര​​​നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന്‍റെ യ​​​​​ഥാ​​​​​ർ​​​​​ഥ കാ​​​​​ര​​​​​ണം ഇ​​​​​പ്പോ​​​​​ഴും വ്യ​​​​​ക്ത​​​​​മ​​​​​ല്ല. എ​​​​​യ​​​​​ർ​​​​​ക്രാ​​​​​ഫ്റ്റ് ആ​​​​​ക്സി​​​​​ഡ​​​​​ന്‍റ് ഇ​​​​​ൻ​​​​​വെ​​​​​സ്റ്റി​​​​​ഗേ​​​​​ഷ​​​​​ൻ ബ്യൂ​​​​​റോ (എ​​​​​എ​​​​​ഐ​​​​​ബി) യു​​​​​ടെ അ​​​​​ന്തി​​​​​മ ക​​​​​ണ്ടെ​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി രാ​​​​​ജ്യം കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ജു​​​​​ഡീ​​​​​ഷ​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം വേ​​​​​ണ​​​​​മെ​​​​​ന്ന് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​ൻ പൈ​​​​​ല​​​​​റ്റ് (എ​​​​​ഫ്ഐ​​​​​പി) ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

National

അഹമ്മദാബാദ് വിമാനദുരന്തം: അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​ള്ളി പൈ​​​​ല​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ആ​​​​ക്സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ (എ​​​​എ​​​​ഐ​​​​ബി) പു​​​​റ​​​​ത്തു​​​​വി​​​​ട്ട പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​ള്ളി എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് പൈ​​​​ല​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​എ​​​​ൽ​​​​പി​​​​എ). അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​ര്‍ക്കാ​​​​​ണെ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലാ​​​​ണു റി​​​​​പ്പോ​​​​​ര്‍ട്ട്. ഇ​​​​തി​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ക​​​​യാ​​​​ണ്. വ​​​​​സ്തു​​​​​താ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​ക​​​​ണം- അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​ന്‍റ് സാം ​​​​​തോ​​​​​മ​​​​​സ് പ​​​​റ​​​​ഞ്ഞു.

അ​​​​​ന്വേ​​​​​ഷ​​​​​ണ റി​​​​​പ്പോ​​​​​ര്‍ട്ടി​​​​​ലെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ക​​​​​ഴി​​​​​ഞ്ഞ വ്യാ​​​​​ഴാ​​​​​ഴ്ച വാ​​​​​ള്‍സ്ട്രീ​​​​​റ്റ് ജേ​​​​​ര്‍ണ​​​​​ലി​​​​​ല്‍ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​നെ​​​​യും അ​​​​ദ്ദേ​​​​ഹം ചോ​​​​ദ്യം​​​​ചെ​​​​യ്തു. റി​​​​​പ്പോ​​​​​ര്‍ട്ട് ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പ് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള്‍ക്കു ചോ​​​​​ര്‍ത്തി ന​​​​​ല്‍കി. സു​​​​​താ​​​​​ര്യ​​​​​ത ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ല്‍ പൈ​​​​ല​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും സാം​ ​​​തോ​​​​മ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​നു യോ​​​​ഗ്യ​​​​രാ​​​​യ​​​​വ​​​​രെ നി​​​​യോ​​​​ഗി​​​​ച്ചി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

National

അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ മറ്റു കണ്ടെത്തലുകൾ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് തകർന്നുവീഴുന്നതിനുമുന്പ് 32 സെ​​​​​ക്ക​​​​​ൻ​​​​​ഡ് മാ​​​​​ത്ര​​​​​മാ​​​​​ണ് വി​​​​​മാ​​​​​നം ആ​​​​​കാ​​​​​ശ​​​​​ത്ത് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. വി​​​​​മാ​​​​​ന​​​​​ത്തി​​​​​നോ എ​​​​​ൻ​​​​​ജി​​​​​നു​​​​​ക​​​​​ൾ​​​​​ക്കോ ത​​​​​ക​​​​​രാ​​​​​റു​​​​​ക​​​​​ളു​​​​​ള്ള​​​​​താ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ന്‍റെ മ​​​​​തി​​​​​ൽ ക​​​​​ട​​​​​ന്ന​​​​​തി​​​​​നു​​​​​ശേ​​​​​ഷം മാ​​​​​ത്ര​​​​​മാ​​​​​ണു നി​​​​​യ​​​​​ന്ത്ര​​​​​ണം ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​യ​​​​​ത്. എ​​​​​ൻ​​​​​ജി​​​​​ൻ നി​​​​​യ​​​​​ന്ത്ര​​​​​ണം ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​കു​​​​​ന്പോ​​​​​ൾ വി​​​​​മാ​​​​​നം 625 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും പ​​​​​ക്ഷി ഇ​​​​​ടി​​​​​ച്ച​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള എ​​​​​ൻ​​​​​ജി​​​​​നു​​​​​ക​​​​​ളാ​​​​​ണ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​തെ​​​​​ന്ന് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ​​​​​യോ ബോ​​​​​യിം​​​​​ഗ് ക​​​​​ന്പ​​​​​നി​​​​​ക്കെ​​​​​തി​​​​​രേ​​​​​യോ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​മി​​​​​ല്ല. വി​​​​​മാ​​​​​നം ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ ഡ്രോ​​​​​ണ്‍ ഫോ​​​​​ട്ടോ​​​​​ക​​​​​ൾ, വീ​​​​​ഡി​​​​​യോ​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​ത്.

വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഇ​​​​​രു എ​​​​​ൻ​​​​​ജി​​​​​നു​​​​​ക​​​​​ളും വീ​​​​​ണ്ടെ​​​​​ടു​​​​​ത്ത് ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ൽ സൂ​​​​​ക്ഷി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഇ​​​​​ന്ധ​​​​​നസാ​​​​​ന്പി​​​​​ളു​​​​​ക​​​​​ൾ ഡി​​​​​ജി​​​​​സി​​​​​എ ലാ​​​​​ബി​​​​​ൽ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും എ​​​​​എ​​​​​ഐ​​​​​ബി അ​​​​​റി​​​​​യി​​​​​ച്ചു.

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് സ​​​​​ർ​​​​​ദാ​​​​​ർ വ​​​​​ല്ല​​​​​ഭ​​്ഭാ​​​​​യ് പ​​​​​ട്ടേ​​​​​ൽ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ല​​​​​ണ്ട​​​​​നി​​​​​ലേ​​​​​ക്ക് പ​​​​​റ​​​​​ന്നു​​​​​യ​​​​​ർ​​​​​ന്ന എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ബോ​​​​​യിം​​​​​ഗ് 787-8 ഡ്രീം​​​​​ലൈ​​​​​ന​​​​​ർ വി​​​​​മാ​​​​​നം ജൂ​​​​​ണ്‍ 12നാ​​​​​ണ് 260ല​​​​​ധി​​​​​കം പേ​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ​​​​​ പെ​​​​​ട്ട​​​​​ത്. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 1.38ന് ​​​​​പ​​​​​റ​​​​​ന്നു​​​​​യ​​​​​ർ​​​​​ന്ന് മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ വി​​​​​മാ​​​​​നം സ​​​​​മീ​​​​​പ​​​​​ത്തെ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ഹോ​​​​​സ്റ്റ​​​​​ലി​​​​​നു​​​​​മേ​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ഴു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. വി​​​​​മാ​​​​​ന​​​​​യാ​​​​​ത്രി​​​​​ക​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണു ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത്.

National

അഹമ്മദാബാദ് വിമാനദുരന്തം എ​​​എ​​​ഐ​​​ബി റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ട​​ൻ: വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി

മും​​​ബൈ: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വ്യോ​​​മാ​​​പ​​​ക​​​ട അ​​​ന്വേ​​​ഷ​​​ണ ബ്യൂ​​​റോ​ (എ​​​എ​​​ഐ​​​ബി) ത​​യ്യാ​​റാ​​ക്കു​​ന്ന പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ട​​​ൻ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി കെ.​​​രാം​​​മോ​​​ഹ​​​ൻ നാ​​​യി​​​ഡു. സു​​​താ​​​ര്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണു മ​​​ന്ത്രാ​​​ല​​​യം ഊ​​​ന്ന​​​ൽ​​​ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സി​​​വി​​​ൽ വ്യോ​​​മ​​​യാ​​​ന സം​​​ഘ​​​ട​​​ന​​​യു​​​ടെ (ഐ​​​സി​​​എ​​​ഒ) ച​​​ട്ട​​​പ്ര​​​കാ​​​രം അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യി ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​എ​​​ഐ​​​ബി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം 12 നാ​​​ണ് ല​​​ണ്ട​​​നി​​​ലേ​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ബോ​​​യിം​​​ഗ് 787-8 വി​​​മാ​​​നം അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന് സെ​​​ക്ക​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക​​​കം തൊ​​​ട്ട​​​ടു​​​ത്ത മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലി​​​നു മു​​​ക​​​ളി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 241 പേ​​​രു​​​ൾ​​​പ്പെ​​​ടെ 260 പേ​​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​​രു യാ​​​ത്ര​​​ക്കാ​​​ര​​​ൻ മാ​​​ത്ര​​​മാ​​ണു ര​​​ക്ഷ​​​പെ​​​ട്ട​​​ത്.

National

അഹമ്മദാബാദ് വിമാനാപകടം: ബ്ലാക്ക് ബോക്സ് പരിശോധന ആരംഭിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ 171 ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ബോ​ക്സി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ശ​ക​ല​നം ​തു​ട​ങ്ങി. എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ (എ​എ​ഐ​ബി) നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. ബ്ലാ​ക്ക് ബോ​ക്സു​ക​ൾ​ക്ക് പു​റ​മെ കോ​ക്ക്പി​റ്റ് വോ​യ്സ് റി​ക്കാ​ർ​ഡ​ർ (സി​വി​ആ​ർ), ഫ്ലൈ​റ്റ് ഡാ​റ്റ റി​ക്കാ​ർ​ഡ​ർ (എ​ഫ്ഡി​ആ​ർ) എ​ന്നി​വ​യു​ടെ വി​ശ​ക​ല​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
വി​മാ​ന​ത്തി​ൽ ഒ​രു ബ്ലാ​ക്ബോ​ക്സി​ൽ​നി​ന്നു ക്രാ​ഷ് പ്രൊ​ട്ട​ക്‌​ഷ​ൻ മൊ​ഡ്യൂ​ൾ (സി​പി​എം) സു​ര​ക്ഷി​ത​മാ​യി വീ​ണ്ടെ​ടു​ത്ത​താ​യും മെ​മ്മ​റി മോ​ഡ്യൂ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ എ​എ​ഐ​ബി​യു​ടെ ലാ​ബി​ൽ ബു​ധ​നാ​ഴ്ച ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് എ​ടു​ത്ത​താ​യും ഡി​ജി​സി​എ ഇ​ന്ന​ലെ അ​റി​യി​ച്ചു.


ബ്ലാ​ക്ക് ബോ​ക്സ്, സി​വി​ആ​ർ, എ​ഫ്ഡി​ആ​ർ തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.
അപ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ദു​ര​ന്ത​ത്തി​ന് മു​ൻ​പു​ണ്ടാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ, വി​മാ​ന​ത്തി​ലെ സാ​ഹ​ച​ര്യം, പൈ​ല​റ്റ് ന​ൽ​കി​യ നി​ർ​ദേ​ശം, കോ​ക്പി​റ്റി​ലെ സം​ഭാ​ഷ​ണം, വി​മാ​ന​ത്തി​നു​ള്ളി​ലെ മു​ന്ന​റി​യി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ബ്ലാ​ക് ബോ​ക്സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ മ​ന​സി​ലാ​ക്കാം. വി​മാ​ന​ത്തി​ലെ ര​ണ്ട് ബ്ലാ​ക് ബോ​ക്സു​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. 

ഇ​തോ​ടൊ​പ്പം വി​മാ​ന​ത്തി​ൽ ഇ​ന്നും ക​ണ്ടെ​ടു​ത്ത സി​വി​ആ​ർ, എ​ഫ്ഡി​ആ​ർ എ​ന്നി​വ​യു​ടെ ഗ​താ​ഗ​തം, സൂ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


ജൂ​ണ്‍ 13ന് ​എ​ഫ്ഡി​ആ​റും 16ന് ​സി​വി​ആ​റും ക​ണ്ടെ​ടു​ത്ത​ത്തി​രു​ന്നു. വ്യോ​മ​സേ​ന വി​മാ​ന​ത്തി​ൽ ജൂ​ണ്‍ 24നാ​ണ് ഇ​വ​യെ​ല്ലാം ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ബ്ലാ​ക് ബോ​ക്സി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ബ്ലാ​ക് ബോ​ക്സ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ വ്യോ​മ​യാ​ന മ​ന്ത്രി​ത​ന്നെ ഇ​ത് നി​ഷേ​ധി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.


എ​എ​ഐ​ബി​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, ഒ​രു വ്യോ​മ​യാ​ന വി​ദ​ഗ്ധ​ൻ, എ​യ​ർ ട്രാ​ഫി​ക് ക​ണ്‍ട്രോ​ളി​ൽ​നി​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ, വി​മാ​ന നി​ർ​മാ​ണ ക​ന്പ​നി​യു​ടെ മാ​തൃ​രാ​ജ്യ​ത്ത് (യു​എ​സ്എ) നി​ന്ന് നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് സേ​ഫ്റ്റി ബോ​ർ​ഡി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. അ​ന്ത​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച​ത്.

Kerala

അഹമ്മദാബാദ് വിമാനദുരന്തം: രഞ്ജിതയ്ക്ക് ജന്മനാട് വിടചൊല്ലി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ


പു​​​​ല്ലാ​​​​ട് (പ​​​​ത്ത​​​​നം​​​​തി​​​​ട്ട): അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച പു​​​​ല്ലാ​​​​ട് - കൊ​​​​ഞ്ഞോ​​​​ണ്‍ വീ​​​​ട്ടി​​​​ല്‍ ര​​​​ഞ്ജി​​​​ത ജി. ​​​​നാ​​​​യ​​​​ര്‍ (39)ക്ക് ​​​​നാ​​​​ടി​​​​ന്‍റെ ക​​​​ണ്ണീ​​​​ർ​​​​മൊ​​​​ഴി. ക​​​​ഴി​​​​ഞ്ഞ 12നു​​​​ണ്ടാ​​​​യ വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ര​​​​ഞ്ജി​​​​ത​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ചു സം​​​​സ്ക​​​​രി​​​​ച്ച​​​​ത്.


അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ല്‍നി​​​​ന്നു ഡ​​​​ല്‍ഹി​​​​വ​​​​ഴി ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​​ൽ ഭൗ​​​​തി​​​​കാ​​​​വ​​​​ശി​​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്കം ചെ​​​​യ്ത പേ​​​​ട​​​​കം എ​​​​ത്തു​​​​ന്പോ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ളും മ​​​​ന്ത്രി​​​​മാ​​​​രും രാ​​​ഷ്‌​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​മ​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി പേ​​​​ര്‍ കാ​​​​ത്തു​​​​നി​​​​ന്നി​​​​രു​​​​ന്നു. സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ ര​​​​തീ​​​​ഷും ബ​​​​ന്ധു ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​നും മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തെ അ​​​​നു​​​​ഗ​​​​മി​​​​ച്ചു. ര​​​​ഞ്ജി​​​​ത​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രി​​​​നു​​​വേ​​​​ണ്ടി മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ വി.​​​​എ​​​​ന്‍. ശി​​​​വ​​​​ന്‍കു​​​​ട്ടി​​​​യും ജി.​​​​ആ​​​​ർ. അ​​​​നി​​​​ലും ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​യ​​​ര്‍പ്പി​​​​ച്ചു.


സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ബേ​​​​ബി, സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍, കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വ് തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ എം​​​​എ​​​​ല്‍എ, കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് വൈ​​​​സ് ചെ​​​​യ​​​​ര്‍മാ​​​​ന്‍ ജോ​​​​സ​​​​ഫ് എം. ​​​​പു​​​​തു​​​​ശേ​​​​രി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​യ​​​​ര്‍പ്പി​​​​ച്ചു.


വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​യാ​​​​യി ര​​​​ഞ്ജി​​​​ത പ​​​​ഠി​​​​ച്ച പു​​​​ല്ലാ​​​​ട് ശ്രീ​​​​വി​​​​വേ​​​​കാ​​​​ന​​​​ന്ദ ഹൈ​​​​സ്‌​​​​കൂ​​​​ളി​​​​ല്‍ രാ​​​​വി​​​​ലെ 9.45 ഓ​​​​ടെ എ​​​​ത്തി. മൃ​​​​ത​​​​ദേ​​​​ഹം പൊ​​​​തു​​​​ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച​​​​പ്പോ​​​​ഴേ​​​​ക്കം ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ നാ​​​​നാ​​​​തു​​​​റ​​​​ക​​​​ളി​​​​ല്‍പ്പെ​​​​ട്ട​​​​വ​​​​ര്‍ അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി​​​യ​​​​ര്‍പ്പി​​​​ക്കാ​​​​ൻ കാ​​​​ത്തു​​​​നി​​​​ന്നു. നാ​​​​ടി​​​​നും വീ​​​​ടി​​​​നും ഏ​​​​റെ പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​ളാ​​​​യി​​​​രു​​​​ന്ന ര​​​​ഞ്ജി​​​​ത​​​​യു​​​​ടെ ഭൗ​​​​തി​​​​ക​​​​ശ​​​​രീ​​​​രം അ​​​​ട​​​​ക്കം ചെ​​​​യ്ത പേ​​​​ട​​​​കം ക​​​​ണ്ട് ആ​​​​ളു​​​​ക​​​​ൾ വി​​​​ങ്ങി​​​​പ്പൊ​​​​ട്ടി.


മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ, സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി എം​​​​പി, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ മാ​​​​ത്യു ടി. ​​​​തോ​​​​മ​​​​സ്, കെ.​​​​യു. ജ​​​​നീ​​​​ഷ് കു​​​​മാ​​​​ർ, പ്ര​​​​മോ​​​​ദ് നാ​​​​രാ​​​​യ​​​​ൺ, മി​​​​സോ​​​​റം മു​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ കു​​​​മ്മ​​​​നം രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ൻ, മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി പ്ര​​​​ഫ.​ പി.​​​​ജെ. കു​​​​ര്യ​​​​ൻ, യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ മി​​​​ലി​​​​ത്തി​​​​യോ​​​​സ്, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു ഉ​​​​മ്മ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​യ​​​​ർ​​​​പ്പി​​​​ക്കാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു.


1.30 ഓ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ഴേ​​​​ക്കും ദുഃ​​​​ഖം അ​​​​ണ​​​​പൊ​​​​ട്ടി​​​​യൊ​​​​ഴു​​​​കി. 12 ദി​​​​വ​​​​സ​​​​മാ​​​​യി സ​​​​ങ്ക​​​​ടം ഉ​​​​ള്ളി​​​​ൽ സൂ​​​​ക്ഷി​​​​ച്ച അ​​​മ്മ തു​​​​ള​​​​സി​​​​യും ര​​​​ഞ്ജി​​​​ത​​​​യു​​​​ടെ മ​​​​ക്ക​​​​ളാ​​​​യ ഇ​​​​ന്ദു​​​​ചൂ​​​​ഡ​​​​നും ഇ​​​​തി​​​​ക​​​​യും അ​​​​ല​​​​മു​​​​റ​​​​യി​​​​ട്ടു. വീ​​​​ട്ടി​​​​ലും നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ൾ അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി. പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​ട​​​​ർ എ​​​​സ്. പ്രേം​​​​കൃ​​​​ഷ്ണ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​ത്. മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ മ​​​​ക​​​​ൻ ഇ​​​​ന്ദു​​​​ചൂ​​​​ഡ​​​​ൻ, സ​​​​ഹോ​​​​ദ​​​​ര പു​​​​ത്ര​​​​ന്മാ​​​​രാ​​​​യ കാ​​​​ശി​​​​നാ​​​​ഥ്, ശി​​​​വ​​​​റാം എ​​​​ന്നി​​​​വ​​​​ർ ര​​​​ഞ്ജി​​​​ത​​​​യു​​​​ടെ ചി​​​​ത​​​​യ്ക്കു തീ ​​​​കൊ​​​​ളു​​​​ത്തി.

Kerala

അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോ​ഴ​ഞ്ചേ​രി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത ജി. ​നാ​യ​രു​ടെ (39) മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​ന് എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ പു​ല്ലാ​ട്ട് രാ​വി​ലെ 11 ന് ​കൊ​ണ്ടു​വ​രും. തു​ട​ര്‍ന്ന് ര​ഞ്ജി​ത പ​ഠി​ച്ച ശ്രീ ​വി​വേ​കാ​ന​ന്ദ ഹൈ​സ്‌​കൂ​ളി​ല്‍ 2.30 വ​രെ പൊ​തു​ദ​ര്‍ശ​നം. സം​സ്‌​കാ​രം വൈ​കു​ന്നേ​രം 4.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.
അ​മ്മ തു​ള​സി​യു​ടെ ഡി​എ​ന്‍എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ഇ​ന്ന​ലെ ര​ഞ്ജി​ത​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ര​തീ​ഷി​നെ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം എം​ബാം ചെ​യ്ത് പ്ര​ത്യേ​ക പേ​ട​ക​ത്തി​ലാ​ക്കി. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി 11.45ന് ​എ​യ​ർ​ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് ക​യ​റ്റി​വി​ട്ട മൃ​ത​ദേ​ഹം പു​ല​ർ​ച്ചെ 1.45ന് ​അ​വി​ടെ എ​ത്തി​ച്ച് 3.28നു​ള്ള​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ ക​യ​റ്റി 6.50ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​പ​ക​ട​ത്തെത്തുട​ർ​ന്ന് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി​യ സ​ഹോ​ദ​ര​ൻ ര​തീ​ഷ് ജി. ​നാ​യ​രും ബ​ന്ധു ഉ​ണ്ണി​ക്കൃ​ഷ്ണ​നും അ​നു​ഗ​മി​ക്കും.
ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ര​തീ​ഷി​ന്‍റെ ര​ക്ത​സാ​ന്പി​ളു​ക​ൾ ക​ഴി​ഞ്ഞ 15നു ​ത​ന്നെ ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം ല​ഭ്യ​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടി​ലു​ള്ള മാ​ത‌ാ​വ് തു​ള​സി​യു​ടെ​യും മ​ക​ൻ ഇ​ന്ദു​ചൂ​ഡ​ന്‍റെ​യും ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും വ​സ്ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും പാ​ദ​ര​ക്ഷ​ക​ളും ല​ഭി​ച്ചി​രു​ന്നു. ആ​ന്ത​രി​ക അ​വ​യ​വ​യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്.
ഇ​ത് ഹൈ​ദ​ര​ബാ​ദി​ലു​ള്ള ബ​ന്ധു​ക്ക​ളെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. പൂ​ര്‍ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യ​തി​നാ​ല്‍ എം​ബാം ചെ​യ്ത് പ്ര​ത്യേ​ക പെ​ട്ടി​യി​ലാ​യി​രി​ക്കും നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. പെ​ട്ടി തു​റ​ക്ക​രു​തെ​ന്ന നി​ര്‍ദേ​ശ​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ബ​ന്ധു​ക്ക​ള്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

 

 

256 മൃതദേഹങ്ങൾ കൈമാറി
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട 259 പേ​​​രെ ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ഇ​​​തി​​​ൽ 199 ഇ​​​ന്ത്യ​​​ക്കാ​​​രും യു​​​കെ, പോ​​​ർ​​​ച്ചു​​​ഗ​​​ൽ, കാ​​​ന​​​ഡ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 60 പേ​​​രും ഉ​​​ൾ​​​പ്പെ​​​ടും. 256 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി.
ബ്രി​​​ട്ടീ​​​ഷു​​​കാ​​​രാ​​​യ മൂ​​​ന്നു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ജ​​​ന്മ​​​നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സി​​​വി​​​ൽ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
കൊ​​​ല്ല​​​പ്പെ​​​ട്ട 259 പേ​​​രി​​​ൽ 253 പേ​​​രെ ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ​​​യാ​​​ണു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. ആ​​​റു​​​പേ​​​രെ മു​​​ഖ​​​ത്തി​​​ന്‍റെ ആ​​​കൃ​​​തി വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു​​​മാ​​​ണ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

NRI

ര​ഞ്ജി​ത​യു​ടെ ഭവനം സ​ന്ദ​ർ​ശി​ച്ച് പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ൻ

പ​ത്ത​നം​തി​ട്ട: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ത്ത​നം​തി​ട്ട സ്വദേശി ര​ഞ്ജി​ത ജി. ​നാ​യ​രു​ടെ ഭ​വ​നം പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ര​ഞ്ജി​ത ഒ​ന്പ​ത് വ​ർ​ഷം ഒ​മാ​നി​ലെ സ​ലാ​ല​യി​ലു​ള്ള സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്നു. വി​ശേ​ഷ​ദി​ന​ങ്ങ​ളി​ലെ സം​ഘ​ട​ന​യു​ടെ ച​ട​ങ്ങു​ക​ളി​ൽ ര​ഞ്ജി​ത​യും മ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്ന കാ​ര്യ​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജേ​ക്ക​ബ് ഓ​ർ​മി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ പ്ര​ക്കാ​നം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​ത്യു, നൗ​ഷാ​ദ് റാ​വു​ത്ത​ർ വെ​ണ്ണി​ക്കു​ളം എ​ന്നി​വ​രും സംഘത്തിലുണ്ടായിരുന്നു.

Latest News

Corehub Up